എസ്എഫ്‌ഐ നേതാവ് വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ചു
വാഴൂര്‍(കോട്ടയം): എസ്എഫ്‌ഐ നേതാവ് വിദ്യാര്‍ഥിനിയുടെ കരണത്തടിച്ചതായി പരാതി. എസ് വിആര്‍ എന്‍എസ്എസ് കോളെജിലാണ് സംഭവം നടന്നത്.
പഠിപ്പുമുടക്കല്‍ സമരത്തിനെതിരെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി വകുപ്പ് മേധാവിയ്ക്ക് കത്തെഴുതിയതിയിരുന്നു. ഇതിന്റെ പേരിലാണ് മര്‍ദ്ദനമെന്നാണ് സൂചന.
എസ്എഫ്‌ഐ പ്രവര്‍ത്തകനും കോളജിലെ പൂര്‍വവിദ്യാര്‍ഥിയുമായ വിഷ്ണു ദയാല്‍ കരണത്തടിച്ചുവെന്നാണ് പെണ്‍കുട്ടി പളളിക്കത്തോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കോളജ് ഗേറ്റിനു സമീപം വെച്ചായിരുന്നു മര്‍ദനം. എസ്എഫ്‌ഐ എബിവിപി സംഘര്‍ഷവും പഠിപ്പുമുടക്കും പതിവാവുകയും കോളജ് പഠനം മുടങ്ങുകയും ചെയ്യുന്നതിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ടായിരുന്നു.
ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥിനിയും സഹപാഠികളും പ്രിന്‍സിപ്പലിന് നല്‍കാനായി തയ്യാറാക്കിയ നിവേദനം വകുപ്പ് മേധാവിയ്ക്ക് കൈമാറിയിരുന്നു.
ക്‌ളാസിലെ 30 പേരില്‍ 28 പേരും നിവേദനത്തില്‍ ഒപ്പിട്ടു. ക്യാംപസില്‍ നിരന്തരമായുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും പഠിക്കാന്‍ സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഒപ്പിട്ടുനല്‍കിയ കത്തു തയാറാക്കിയതിന്റെ പേരിലായിരുന്നു പെണ്‍കുട്ടിക്കു മര്‍ദനം.
പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് സൂപ്രണ്ടിനും വനിതാ കമ്മിഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications