വളര്‍ത്തിയവര്‍ തള്ളിപ്പറഞ്ഞു: മുരളീധരന്‍

നമ്മളോട് വിധേയത്വം ഏറ്റവും കൂടുതല്‍ കാണിക്കുന്നവരാണ് ആപത്തു വന്നാല്‍ ആദ്യം തള്ളിപ്പറയുകയെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്കു നല്‍കിയ സ്വീകരണവും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്കുള്ള അനുമോദന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ കാലത്ത് സ്വാശ്രയ കോളജുകള്‍ക്ക് അനുമതിക്കായി പല സമുദായങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാമെന്നു പറഞ്ഞതാണ്. എന്നാല്‍, എന്‍ഒസി ലഭിച്ചതോടെ പലരുടെയും മട്ടുമാറിയെന്നു മുരളീധരന്‍ പറഞ്ഞു.
മന്ത്രിയായിരുന്ന സമയത്ത് ആര്‍. ശങ്കറിനെ താഴെയിറക്കാന്‍ ഒരു നിയന്ത്രണവുമില്ലാത്ത സ്വന്തം നാക്ക് ഉപയോഗിച്ചയാളാണ് ബാലകൃഷ്ണപിള്ളയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജയിലില്‍ കിടക്കുന്നത് ദൈവശിക്ഷയായി കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിയുടെ കറപുരളാത്ത രണ്ടുപേരെയേ എനിക്കറിയൂവി.എസ്. അച്യുതാനന്ദനും എ.കെ. ആന്റണിയും. ഈഴവ സമുദായത്തിന്റെ ആവശ്യം നേടാന്‍ രാഷ്ട്രീയക്കാരുടെ കാലില്‍ തൂങ്ങുകയല്ല കാലുമടക്കി അടിക്കുകയാണു വേണ്ടത്- വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications