വി.ഡി സതീശന് അരുണ്‍കുമാറിന്റെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: വിഡി സതീശന്‍ എംഎല്‍എയ്ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.
ഫിബ്രവരി 22ന് രാത്രി വിവിധ ടെലിവിഷന്‍ ചാനലുകളില്‍ വിഡി സതീശന്‍ ലോട്ടറി മാഫിയകള്‍ക്കെതിരായുള്ള, സിബിഐ കേസ് അരുണ്‍കുമാര്‍ ഇടപെട്ട് അട്ടിമറിച്ചുവെന്ന് ആരോപിച്ചിരുന്നു
സതീശന്റെ ആരോപണങ്ങള്‍ തനിയ്ക്ക് പൊതുജനമധ്യത്തിലും സുഹൃത്തുക്കള്‍ക്കിടയിലുമുള്ള മതിപ്പിന് കാര്യമായ കോട്ടം വരുത്തിയിരിക്കുന്നുവെന്നാരോപിച്ചാണ് നോട്ടീസ്.
അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പ്രസ്തുത വാര്‍ത്ത രണ്ടുദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാതിരുന്നാല്‍ രണ്ടുകോടി രൂപ നഷ്ടം ഈടാക്കുന്നതിന് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളുമെന്നവക്കീല്‍ നോട്ടീസില്‍ വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications