അരുണ്‍ ചൂതാട്ട ദ്വീപില്‍ പോയി: കുഞ്ഞാലിക്കുട്ടി

റിസോര്‍ട്ടും മസാജും മറ്റു ചിലതുമാണു ഈ ദ്വീപില്‍ നടക്കുന്നത്. കയര്‍ഫെഡ് എം.ഡി. എന്തിനാണ് അവിടെ പോയതെന്നു വ്യക്തമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അരുണ്‍കുമാര്‍ അനുവാദമില്ലാതെ നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. സര്‍ക്കാര്‍ അനുവാദമില്ലാതെ വിദേശയാത്ര നടത്തുന്നതു കുറ്റകരമാണ്.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ നടപടികളുണ്ടാവുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലും നിഷ്പക്ഷമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം.
യാത്രയില്‍ അരുണ്‍കുമാറിനോപ്പം മൂന്നുനാലു ആളുകള്‍ വേറെയുമുണ്ടായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരേ മുഖ്യമന്ത്രി പ്രചാരണം നടത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പ്ലേവിന്‍ ലോട്ടറിയുടെ പാര്‍ട്ണര്‍ ആയിരുന്നു. ഈ ലോട്ടറിയില്‍ ആദ്യ സംരംഭകയും ഇവരാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വന്തം പാര്‍ട്ടിയില്‍ സീറ്റ് ഉറപ്പിക്കാനും യുഡിഎഫിനെ താറടിക്കാനും മുഖ്യമന്ത്രിയും മകനും കോക്കസും ചേര്‍ന്നു നടത്തിയ വിലകുറഞ്ഞ നാടകങ്ങളുടെ പര്യവസാനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഈ കോക്കസിന്റെ ഇടപെടലുകളെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അനുഭവസ്ഥര്‍ വരും ദിവസങ്ങളില്‍ നടത്തും- അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകന്‍ ഇടപെടാത്ത എന്താണു കേരളത്തിലുണ്ടായതെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചു നോക്കണം. ക്രിമിനലുകളെ വാടകയ്‌ക്കെടുത്തും ദല്ലാള്‍മാരെ നിയമിച്ചും കേസുകള്‍ അട്ടിമറിക്കുന്നത് ഇവരാണ്. പ്രതിപക്ഷത്തിരുന്നു പോലും അച്യുതാനന്ദന്‍ അഴിമതി നടത്തിയതിന്റെ തെളിവാണ് ചന്ദനമാഫിയയ്ക്കായി പണം വാങ്ങിയത്- അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications