2 പുതിയ ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍

ഡബിള്‍ ഡെക്കര്‍ തീവണ്ടിയുടെ നിര്‍മാണം നേരത്തെ പൂര്‍ത്തിയായിിരുന്നു. കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലാണ് എട്ടു കോച്ചുകളുള്ള ഡബിള്‍ ഡെക്കര്‍ നിര്‍മിച്ചത്. ഈ തീവണ്ടി പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്.
ഡബിള്‍ ഡെക്കര്‍ തീവണ്ടി സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ പാലങ്ങള്‍, ഇലക്ട്രിക് ലൈന്‍, ട്രാക്കിനു മുകളിലെ മറ്റു നിര്‍മാണ പ്രവൃത്തികള്‍ എന്നിവ വിലയിരുത്തിയ ശേഷമാണു ബോഗികളുടെ ഉയരം നിര്‍ണയിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ശേഷിയുള്ള ഈ തീവണ്ടി തുരുമ്പ് പിടിയ്ക്കാത്ത സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിയ്ക്കുന്നത്. എന്തെങ്കിലും അപായമുണ്ടായാല്‍ നേരിയ ആഘാതമേ യാത്രക്കാര്‍ക്ക് ഉണ്ടാവുകയുള്ളൂ.. ഒരു കോച്ചില്‍ 128 പേര്‍ക്ക് യാത്ര ചെയ്യാം.












Click it and Unblock the Notifications