Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു അശ്ലീല വീഡിയോ; കേസ് രജിസ്റ്റര്‍ ചെയ്തു

ദില്ലി: ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ അശ്ലീല വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. വിവരസാങ്കേതികവിദ്യാ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വസന്ത്കുഞ്ജ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് അജ്ഞാതരുടെ പേരിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സര്‍വ്വകസാശാലാ അധികൃതര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഒരു വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയുമുള്‍പ്പെടുന്ന അശ്ലീലരംഗങ്ങള്‍ ജെഎന്‍യുവിലെ തപ്തി ഹോസ്റ്റലിലെ മുറിയിലാണ് ചിത്രീകരിച്ചത്. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയില്‍ ഒന്നായ ജെഎന്‍യുവില്‍ ഇത്തരം വീഡിയോ ചിത്രീകരിച്ച് പ്രചരിച്ചത് ഏറെ വാര്‍ത്തയായിരുന്നു.

സര്‍വകലാശാലയില്‍ കൊറിയന്‍ ഭാഷാവിഭാഗത്തിലെ വിദ്യാര്‍ഥിയാണ് വീഡിയോയില്‍ ഉള്ളതില്‍ ഒരാള്‍. ഇതില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി നേരത്തേ പഠനമവസാനിപ്പിച്ച് കാമ്പസ് വിട്ടിരുന്നു.

പെണ്‍കുട്ടിയെ ചൂഷണം ചെയ്ത് പണമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. ആറു മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ മാസമാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ജെഎന്‍യുവില്‍ ചിത്രീകരിച്ച വീഡിയോ എംഎംഎസ് ലഭിക്കുന്നവര്‍ ഡിലീറ്റ് ചെയ്യണമെന്ന് സര്‍വകലാശാലാ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

രാത്രി പത്തരയ്ക്കുശേഷം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിരോധിച്ചുകൊണ്ടും സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+