2ജി: അരുണ്‍ ഷൂരിയെ സിബിഐ ചോദ്യം ചെയ്തു

സ്‌പെക്ട്രം ഇടപാടില്‍ എന്‍ഡിഎ സര്‍ക്കാറിന്റെ കാലം മുതല്‍ക്കേ ക്രമവിരുദ്ധമായി ലൈസന്‍സ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അരുണ്‍ ഷൂരിയോട് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടത്.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്‌പെക്ട്രം അനുവദിക്കുക എന്ന നയം ആരംഭിച്ചത്. എന്‍ഡിഎ സര്‍ക്കാരില്‍ 2003 ജനവരി മുതല്‍ 2004 മെയ് വരെ ടെലികോം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഷൂരിയാണ്.
സ്‌പെക്ട്രം ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് പാര്‍ട്ടി നേതാക്കളായ സുഷമ സ്വരാജിനേയും അരുണ്‍ ജെയ്റ്റിയേയും പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍സിങിനേയും അറിയിച്ചിരുന്നെങ്കിലും ഇവര്‍ ഇത് അവഗണിക്കുകയാണ് ചെയ്തതെന്ന് ഒരു ചാനല്‍ പരിപാടിയില്‍ ഷൂരി വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications