കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ സോണിയയും മന്‍മോഹനും പെരുകുന്നു

  • By Lakshmi
Google Oneindia Malayalam News

Sonia and Manmohan
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെ പേരുകളില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍. 2ജി സ്‌പെക്ട്രം സംബന്ധിച്ച് സോണിയയുടെ പേരില്‍ വന്ന ട്വീറ്റുകളാണ് പ്രൊഫൈല്‍ വ്യാജമാണെന്ന കണ്ടെത്തലിന് വഴിവെച്ചത്.

ജെ പി സി അന്വേഷണത്തിന്റെ പരിധിയില്‍ ഐ എസ് ആര്‍ ഒ, ആദര്‍ശ് അഴിമതികള്‍ ഉള്‍പ്പെടില്ല. കോണ്‍ഗ്രസിന് ഒന്നും ഒളിക്കാനില്ല, കാരണം ഒളിപ്പിച്ചതൊന്നും ഒരിക്കലും കണ്ടെത്താനാവില്ല- എന്നിങ്ങനെയാണ് സോണിയയുടെ പേരിലുണ്ടാക്കിയ അക്കൗണ്ടിലുള്ള ട്വീറ്റ്.

2ജി സ്‌പെക്ട്രം, എസ്ബാന്‍ഡ്, ആദര്‍ശ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചു നേതാക്കള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളായി വ്യാജ അക്കൗണ്ടുകളിലൂടെ ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്.

മിക്ക രാജ്യങ്ങളും നികുതിപ്പണം വാങ്ങി ജനങ്ങളെ പാപ്പരാക്കുകയാണ്, എന്നാല്‍ സുരേഷ് കല്‍മാഡിയെപ്പോളുള്ള ആള്‍ക്കാരെ സമ്പന്നരാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നത്- സോണിയയുടെ പേരില്‍ വന്ന മറ്റൊരു ട്വീറ്റാണിത്.കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ടാണിത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒന്നിലേറെ അക്കൗണ്ടുകളാണ് സോണിയയുടെയും മന്‍മോഹന്‍റെയുമെല്ലാം പേരിലുള്ളത്. രാഹുല്‍ ഗാന്ധിയുടെ വ്യാജ അക്കൗണ്ടുകളുണ്ട്. മഹാത്മാഗാന്ദി, ഇന്ദിരാഗാന്ധി എന്നിവരുടെയെല്ലാം പേരുകളിലും ഇത്തരം അക്കൗണ്ടുകള്‍ നിലവിലുണ്ട്.

English summary
We can find several fake accounts of politicians and top celebrities on popular social networking sites such as Twitter and Facebook. And it seems these sites have emerged as a nuisance for some top leaders, especially the Congress president Sonia Gandhi and and prime minister Manmohan Singh . There are a number of accounts in both Twitter and Facebook in the name of Sonia and the prime minister whose tweets from their fake accounts are based on alleged corruption in 2G spectrum allocation, S-band deal, Commonwealth Games and Adarsh Society,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X