പീഡനം എതിര്‍ത്ത 8വയസ്സുകാരിയെ പിതാവ് കൊന്നു
പല്‍വാല്‍: ബലാത്സംഗശ്രമം ചെറുത്ത എട്ടു വയസ്സുള്ള മകളെ വധിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് സംഭവം.
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ നവംബര്‍ 28മുതല്‍ കാണാതായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇവിടെയുള്ള റെയില്‍ പാളത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മ ഇത് തിരിച്ചറിഞ്ഞതോടെയാണ് കേസില്‍ തുമ്പുണ്ടായത്.
മകളെ കാണാതാകുന്നതിനു മുന്‍പ് പിതാവിനൊപ്പം റെയില്‍വേ പാളത്തില്‍ സമീപം നില്‍ക്കുന്നതു കണ്ടതായി ഇവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തുവന്നത്.
മാനഭംഗശ്രമത്തിനിടെ മകള്‍ നടത്തിയ ചെറുത്തുനില്‍പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് പാളത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.


Click it and Unblock the Notifications