മകരവിളക്ക്: ഇടമറുകിന്റെ ഹര്‍ജി തള്ളി

കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ തീര്‍ഥാടനക്കാലത്ത് കാനനപാതയായ പുല്ലുമേടില്‍ മകരവിളക്ക് കാണുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 102ഓളം തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് മനുഷ്യനിര്‍മിതമായ മകരവിളക്ക് നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് സനല്‍ ഇടമറുക് സുപ്രീം കോടതിയെ സമീപിച്ചത്. വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ ഇതില്‍ ഇടപെടാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications