സംശയം: ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി
ഹൈദരാബാദ്: അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്ന് കഷണങ്ങളാക്കി. ഹൈദരാബാദിനടുത്ത പൊപ്പല്‍ഗുഡയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
നാല്‍പതുവയസ്സുള്ള അല്ലുരയ്യയാണ് മുപ്പത്തിയഞ്ചുവയസ്സുള്ള ഭാര്യ രമണമ്മയെ കൊലപ്പെടുത്തിയത്. എട്ടു കഷണങ്ങളായിട്ടാണ് ഇയാള്‍ ഭാര്യയുടെ ശരീരം നുറുക്കിയത്.
വിവാഹിതയായ രണമണമ്മ അല്ലുരയ്യയുമായി പ്രണയത്തിലാവുകയും പിന്നീട് 2004ല്‍ സ്വന്തം നാടായ കര്‍ണൂലില്‍ നിന്നും ഇയാള്‍ക്കൊപ്പം ഒളിച്ചോടി പൊപ്പല്‍ഗുഡയില്‍ എത്തുകയുമായിരുന്നു.
ഇവര്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. ചെറിയ ചെറിയ ജോലികള്‍ ചെയ്താണ് ഇരുവരും ജീവിച്ചുവന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അല്ലുരയ്യയ്ക്ക് ഒരു സെക്യൂരിറ്റി ഏജന്‍സിയില്‍ വാച്ചമാനായി ജോലിലഭിച്ചിരുന്നു.
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് അല്ലുരയ്യയ്ക്ക് സംശയമായിരുന്നുവത്രേ. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഇടക്ക് വഴക്കുണ്ടാകാറുമുണ്ടായിരുന്നു.
ഇത്തരത്തില്‍ ബുധനാഴ്ചയുണ്ടായ വഴക്കിനൊടുവിലാണ് കലിമൂത്ത അല്ലുരയ്യ ഭാര്യയെ കൊലപ്പെടുത്തിയത്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു താമസക്കാരനാണ് അല്ലുരയ്യയുടെ വീ്ട്ടില്‍ ശരീരം മുറിച്ചിട്ട രീതിയില്‍ കണ്ടത്.
തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന സ്ഥലത്തെത്തിയ പൊലീസ് അല്ലുരയ്യയെ അറസ്റ്റുചെയ്തു.












Click it and Unblock the Notifications