പാലക്കാട്ടെ കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കും

കോച്ച് ഫാക്‌ടറികളിലെ ഉത്‌പാദനം ആവശ്യത്തിന് തികയുന്നില്ലെന്ന് വ്യക്‌തമാക്കിയ മമത, കേരളത്തിന്റെ നിരന്തര ആവശ്യമായ പാലക്കാട് കോച്ച് ഫാക്‌ടറി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. കോച്ച് ഫാക്‌ടറികളിലെ കുറവ് നികത്താന്‍ സംയോജിത പദ്ധതികള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം 83 സംയോജിത പദ്ധതികള്‍ നടപ്പാക്കിയതായി മമത അറിയിച്ചു.
കഴിഞ്ഞ ബജറ്റില്‍ ഏറെ പ്രതീക്ഷയോടെ കേരളം സ്വീകരിച്ച കോച്ച് ഫാക്ടറിയുടെ നിര്‍മാണം ആരംഭിയ്ക്കാത്തത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത് രേഖകള്‍ കൈമാറിയിട്ടും കോച്ച് ഫാക്ടറിയുടെ നിര്‍മാണം ആരംഭിയ്ക്കാത്തതിനെതിരെ പ്രദേശത്തെ ജനങ്ങളും രാഷ്ട്രീയ പ്രതിനിധികളും രംഗത്തെത്തിയിരുന്നു.
റെയില്‍വേ വികസനത്തിനായി 85 സംയുക്ത സംരഭങ്ങള്‍ നടപ്പാക്കിയതായി ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ മമത പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനായി റെയില്‍വേ പുതിയ നയങ്ങള്‍ ആവിഷ്‌കരിച്ചതായും അവര്‍ പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് റെയില്‍വേയ്ക്ക് ഉത്തമബോധ്യമുണ്‌ടെന്നും അതുകൊണ്ടുതന്നെ സാമൂഹിക-സാമ്പത്തീക ആശങ്കകള്‍ കൂട്ടിയിണക്കാനാണ് ശ്രമച്ചിരിക്കുന്നതെന്നും മമത പറഞ്ഞു.












Click it and Unblock the Notifications