മമത ബംഗാളിനോട്; ബജറ്റ് തടസ്സപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബംഗാളിന് ഒട്ടേറെ പദ്ധതികള്‍ റെയില്‍മന്ത്രി മമത പ്രഖ്യാപിച്ചിരുന്നു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സിംഗൂരില്‍ മെട്രോ കോച്ച് ഫാക്ടറിയും നന്ദിഗ്രാമില്‍ റെയില്‍ ഇന്‍ഡസ്ട്രി പാര്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ വാഗ്ദാനങ്ങളാണ് മമത സ്വന്തം നാടിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡാര്‍ജിലിങില്‍ സോഫ്റ്റ് വെയര്‍ കേന്ദ്രവും ഒട്ടേറെ പുതിയ തീവണ്ടികളും കൂടാതെ കോല്‍ക്കത്ത മെട്രോ റെയില്‍വേലൈന്‍ ദീര്‍ഘിപ്പിക്കാനും ബജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്.
പ്രതിപക്ഷം ബഹളം വെച്ചത് മമതയെ പലപ്പോഴും ക്ഷുഭിതയാക്കി. ഒരു ബംഗാളിയായതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നുവെന്ന മമതയുടെ മറുപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിയ്ക്കുകയും ചെയ്തു. സ്പീക്കര്‍ ഇടപെട്ടാണ് ബജറ്റവതരണം മുന്നോട്ടുപോകുന്നത്.












Click it and Unblock the Notifications