പഴകിയ മരുന്ന്; 12 ഗര്‍ഭിണികള്‍ മരിച്ചു
ജോധ്പുര്‍: അമിത രക്തസ്രാവത്തെത്തുടര്‍ന്നു 12 ഗര്‍ഭിണികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉമെയ്ദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം.
ഗര്‍ഭിണികള്‍ക്കു പഴകിയ ഐവി ഫ്‌ളൂയിഡ് നല്‍കിയതാണു രക്തസ്രാവത്തിനു കാരണമെന്ന് പറയപ്പെടുന്നു. നാല് സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് ഈ മരണങ്ങള്‍ നടന്നിരിയ്ക്കുന്നത്. പത്ത് ദിവസവും ഇതേ മരുന്ന് തന്നെയാണ് ഗര്‍ഭിണികള്‍ക്ക് നല്‍കിയിരുന്നത്. മരുന്ന് കമ്പനിയ്‌ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശ് ആസ്ഥാനമായ പാരന്റല്‍ സര്‍ജിക്കല്‍ ഇന്ത്യയെന്ന കമ്പനിയാണ് മരുന്നിന്റെ നിര്‍മാതാക്കള്‍.
സംഭവത്തെത്തുടര്‍ന്നു പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയില്‍ സംഘര്‍ഷ അന്തരീഷം സൃഷ്ടിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.












Click it and Unblock the Notifications