സെബാസ്റ്റിയ്ന്‍ പോളിനെ നിയമിച്ചിട്ടില്ല: മുനീര്‍

ഇന്ത്യാവിഷന് പുതിയ ചീഫ് എഡിറ്ററെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനായി സെബാസ്റ്റ്യന്‍പോള്‍ അടക്കം ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ നിയമനം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഔദ്യോഗികമായി ആരുടെയെങ്കിലും പേര് ചാനല്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇത്തരത്തില്‍ വാര്‍ത്ത വന്നതില്‍ ദുരുദ്ദേശ്യമുണ്ട്- മുനീര്‍ കുറ്റപ്പെടുത്തി.
സെബാസ്റ്റ്യന്‍ പോള്‍ മാര്‍ച്ച് ഒന്നിന് ഇന്ത്യാവിഷനില്‍ ചുമതലയേല്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രി ചേര്‍ന്ന ചാനല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായതായും ബോര്‍ഡ് യോഗത്തിന്റെ പരിഗണനയിലേക്ക് എം ടി വാസുദേവന്‍നായരാണ് സെബാസ്റ്റിയന്‍ പോളിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു.
ഈ വാര്‍ത്ത പുറത്തുവന്നതോടെ ഇപ്പോള്‍ ലീഗില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന മുനീറിന്റെ നില കൂടുതല്‍ പരുങ്ങലിലായിരുന്നു. ഇടതുപക്ഷക്കാരനായ ഒരാളെ ചാനല്‍ തലപ്പത്ത് നിയമിച്ചതിലൂടെ പാര്‍ട്ടിയെ മുനീര്‍ പരസ്യമായി വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്തായാലും വിമര്‍ശനങ്ങള്‍ വിവാദമാകുന്നതിന് മുമ്പേ തന്നെ സെബാസ്റ്റ്യന്‍ പോളിനെ നിയമിച്ചില്ലെന്ന് മുനീര്‍ വ്യക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications