മകനെതിരെയുള്ള തെളിവ് ജയ്ഹിന്ദ് വിഎസിന് നല്‍കും

വ്യാഴാഴ്ച നിയമസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ ധര്‍ണയക്ക്ുശേഷമാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഇതു തെളിവായി കണ്ടു കേസെടുത്ത് അന്വേഷിക്കാന്‍ തയാറുണ്ടോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരുണ്‍കുമാറിനെതിരെ കെപിപി നമ്പ്യാര്‍ ഉന്നയിച്ച അഴിമതി യാരോപണത്തിന് ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. മകന്‍ കുടുങ്ങുമെന്നു ഭയന്നാണ് ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണത്തിനു വ്യവസ്ഥാപിത നടപടികള്‍ മുഖ്യമന്ത്രി ചെയ്യാത്തത്.
നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചത് ആരോപണങ്ങളെ നേരിടാനുള്ള ഭയം കൊണ്ടാണ്.
പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെയോ മകനെതിരെയോ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും സഭയില്‍ മറുപടി പറഞ്ഞില്ല. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. പ്രതിപക്ഷം ഉള്ളപ്പോള്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി എന്തിനു ഭയന്നു? നേരത്തേ സഭയില്‍ വായിക്കാത്ത കാര്യങ്ങള്‍ അപ്പോള്‍ എന്തിനു വായിച്ചു? ഉമ്മന്‍ ചാണ്ടി ചോദിച്ചു.
നടപടിക്രമങ്ങള്‍ തീര്‍ന്ന് അനിശ്ചിതമായി സഭ പിരിയുന്നു എന്നു സ്പീക്കര്‍ പറഞ്ഞ ശേഷമാണു ഞങ്ങള്‍ ഇറങ്ങിയത്. അതിനുശേഷം മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിച്ചത് ഇല്ലാത്ത കീഴ് വഴക്കമാണ്. അതു പാടില്ലായിരുന്നു.












Click it and Unblock the Notifications