Get Updates
Get notified of breaking news, exclusive insights, and must-see stories!

12കാരിയ്ക്ക് പീഡനം; അമ്മയും കാമുകനും പിടിയില്‍

അമ്പലപ്പുഴ: പന്ത്രണ്ടുകാരിയെ പിഡീപ്പിച്ച സംഭവത്തില്‍ യുവാവിനെയും പെണ്‍കുട്ടിയുടെ മാതാവിനെയും പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശിയായ റിയാസ് (34), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ അമ്മ വനിത സെല്ലില്‍ നല്കിയ പരാതി പുന്നപ്ര പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്. കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതിനെ തുടര്‍ന്ന് അമ്മൂമ്മ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്.

ചാരുംമൂട്ടില്‍ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ആലപ്പുഴയിലെ പലയിടത്തായി തന്നെകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മ അറിഞ്ഞുകൊണ്ട് തന്നെയാണ് പീഡനം നടന്നത്.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞപ്പോഴൊക്കെ അവരിത് കാര്യമായെടുത്തില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ഥിനിയെ പീഡിപ്പിക്കപ്പെടാന്‍ സാഹചര്യമൊരുക്കിയതിനാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങളറിഞ്ഞതിനെ തുടര്‍ന്ന് അമ്മൂമ്മ വനിതാ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+