തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും മകന്‍ അരുണ്‍ കുമാറിനും മറ്റു മന്ത്രിമാര്‍ക്കുമെതിരേയും ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.
ഇടതു സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റദ്ദാക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു.