സ്വര്‍ണവില വീണ്ടും പഴയ റെക്കോര്‍ഡില്‍

പവന് നാല്‍പത് രൂപയും ഗ്രാമിന് അഞ്ചുരൂപയുമാണ് വര്‍ധിച്ചത്. ആഗോളവിപണയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
ലിബിയിയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ആഗോള വിപണിയിലെ വിലവര്‍ധനവിന് കാരണം. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1415 ഡോളറിലെത്തി.
അതേസമയം, കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയും ആഭ്യന്തര വിപണിയിലെ വില വര്‍ധനവിന് കാരണമായി നിരീക്ഷിക്കപ്പെടുന്നു.












Click it and Unblock the Notifications