Get Updates
Get notified of breaking news, exclusive insights, and must-see stories!

തീഹാറിലെ തടവുകാര്‍ക്ക് 'കാന്പസ് പ്ലേസ്മെന്റ്'

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാമ്പസ് റിക്രൂട്‌മെന്റുകള്‍ പതിവാണ്, അതിനെക്കുറിച്ച് അറിയാത്തവരായി അധികം പേരുണ്ടാവുകയുമില്ല. എന്നാല്‍ ജയിലില്‍ റിക്രൂട്‌മെന്റ് നടത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതിശയം തോന്നുന്നുണ്ടാവും. ജയില്‍ എന്തിന് റിക്രൂട്‌മെന്റ് എന്നോര്‍ത്ത്.

ഇതേ അതിശയത്തിലായിരുന്നു കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലുള്ള തടവുകാരും. എട്ട് കമ്പനികളാണ് ജയിലില്‍ റിക്രൂട്‌മെന്റിന് എത്തിയത്. 46പേരുമായി ഇവര്‍ അഭിമുഖം നടത്തി. 14 പേര്‍ക്ക് ജോലിയും നല്‍കി. ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ ജോലിസംബന്ധമായ എന്തെങ്കിലും അറിയിപ്പുണ്ടാകുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ജോലി ലഭിച്ച പതിനാലും പേര്‍ക്കും ഇപ്പോഴും അത് വിശ്വാക്കാനായിട്ടില്ല. തടവറയില്‍ എത്തിയതോടെ ജീവിതം തീര്‍ന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് പുതു പ്രതീക്ഷകളുമായി കമ്പനികള്‍ ഇവരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത്.

നിയമന ഉത്തരവ് എത്രയും പെട്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച് കഴിവതും വേഗത്തില്‍ ജയില്‍ മോചനം നേടാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോഴിവര്‍. ജയില്‍ വാസക്കാലത്ത് പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചവരെയാണ് അഭിമുഖത്തിനായി തിരഞ്ഞെടുത്തതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

അഭിമുഖത്തില്‍ 100ശതമാനം പ്ലേസ്‌മെന്റാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും തടവറയില്‍ ജീവിതം തീര്‍ന്നുവെന്ന് കരുതി പ്രതീക്ഷ നശിച്ചവര്‍ക്കെല്ലാം ഇതൊരു പ്രചോദനമാണ്.

പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് ശിക്ഷാ കാലാവധി തീര്‍ത്താല്‍ സുന്ദരമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷ. ജയിലില്‍ നിന്നിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിലേയ്ക്ക് തിരിച്ചുപോകുന്ന പഴയ ശീലത്തിന് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+