കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബ് പഠിച്ചത് നാലാംക്ലാസ് വരെ

  • By Lakshmi
Google Oneindia Malayalam News

Kasab
മുംബൈ: ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്ക് ഭീകരന്‍ അജ്മല്‍ കസബില്‍ നിന്നും സെന്‍സസിന്റെ ഭാഗമായി അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.

സെന്‍സസിനോടനുബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും കസബ് മറുപടി നല്‍കിയെന്ന് ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അവര്‍ തയ്യാറായില്ല.

വിവരങ്ങള്‍ അനുസരിച്ച് നാലാംക്ലാസ് വരെയാണ് കസബ് പഠിച്ചത്. ജയില്‍രേഖപ്രകാരം കസബിന് 23വയസ്സാണ്. പാകിസ്താനിലെ ഫരീദ്‌കോട്ട് ആണ് ജനിച്ചത്. കുടിയേറ്റത്തിന്റെ കാരണം, ജോലി, ഏതെല്ലാം ഭാഷ അറിയാം, വരുമാനം, പൗരത്വം തുടങ്ങിയ കാര്യങ്ങളാണ് കസബിനോട് പ്രധാനമായും ചോദിച്ചത്.

ചോദ്യാവലി സെന്‍സസ് ഉദ്യോഗസ്ഥര്‍ ജയില്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. കസബിന്റെ മറുപടി മുഴുവനായും വെളിപ്പെടുത്തില്ലെന്ന് അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസര്‍ (സെന്‍സസ്) ഡോ. എസ്.ഡി. നോഡര്‍ പറഞ്ഞു.

ജയിലിലുള്ള 3500 തടവുകാരുടെയും വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.

English summary
Ajamal Kasab, The Pakistani terrorist, whose conviction and death sentence for the role in 26/11 Mumbai attack were upheld by Bombay high court this week, answered all the questions asked by Census enumerators.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X