മാനഭംഗം: എന്‍സിപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പച്ചോരയില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയ്‌ക്കെതിരെ ദിലീപ് വാഗിനെതിരെ പൊലീസ് പീഡനക്കേസ് എടുത്തു. ഇയാളുടെ സഹായി മഹേഷ് മാലിക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ലൈംഗികപീഡനത്തിന് ഇരയായ യുവതിയുടെ പരാതിപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് നാസിക്കിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചതായിട്ടാണ് യുവതിയുടെ പരാതി.
ഫെബ്രുവരി 12ന് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍വെച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിനിടെ ദിലീപിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി എന്‍സിപി അറിയിച്ചു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം വിശദമായ അന്വേഷണം നടത്തും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പച്ചോരയില്‍ നിന്നുള്ള എന്‍.സി.പി എം.എല്‍.എ ദിലീപ് വാഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും എന്‍.സി.പി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications