മൊബൈലിന്റെ പേരില്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി
അംബാല: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന സംശയത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപകര്‍ നഗ്നനാക്കി പരിശോധിച്ചു.
ഹരിയാനയിലെ പത്രി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അപമാനിക്കപ്പെട്ടത്.
പ്രിന്‍സിപ്പലിന് മുന്നില്‍ വച്ചാണ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ നഗ്നനാക്കിയത്. എന്നാല്‍ ഇവര്‍ക്ക് മൊബൈല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല. സംഭവത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
സംഭവത്തിനു ശേഷം മാനസികമായി തകര്‍ന്ന വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ വിവരം തിരക്കുകയും ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തത്. എന്നാല്‍, തന്റെ മുന്നില്‍ വച്ച് ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.












Click it and Unblock the Notifications