കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യാനന്ദയുടെ 3ശിഷ്യന്മാര്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

Nithyananda
ബാംഗ്ലൂര്‍: ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയ്‌ക്കെതിരായ കേസ് അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരെ തടഞ്ഞ സംഭവത്തില്‍ മൂന്നു ശിഷ്യര്‍ അറസ്റ്റില്‍.

ഇതില്‍ പ്രതിഷേധിച്ചു നിത്യാനന്ദ ശിഷ്യര്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ബിദദിയിലെ നിത്യാനന്ദ ധ്യാനപീഠത്തില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് മൂന്ന് അനുയായികളെ പൊലീസ് അറസ്റ്റുചെയ്തത്.

ആശ്രമത്തിലെ മഹാ നിത്യസദാനന്ദയുടെ ഒപ്പ് പരിശോധിക്കാനെത്തിയ പൊലീസ് സംഘത്തോടു ശിഷ്യര്‍ വാറന്റ് ആവശ്യപ്പെടുകയായിരുന്നു.

ഒപ്പിന്റെ സാംപിള്‍ എടുക്കാന്‍ വരുന്നതിനു വാറന്റ് ആവശ്യമില്ലെന്നും നിത്യസദാനന്ദയെ കാണാന്‍ അനുവദിക്കണമെന്നും പറഞ്ഞിട്ടും തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആശ്രമത്തില്‍ അന്വേഷണ സംഘത്തെ തടയുകയായിരുന്നുവെന്ന് പോലീസ് പറയുന്പോള്‍ പോലീസ് അനാവശ്യമായി ആശ്രമത്തില്‍ അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് ആശ്രമം അധികൃതര്‍ ആരോപിച്ചു.

ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും ആശ്രമം പുറത്തുവിട്ടിട്ടുണ്ട്. നിത്യാനന്ദയുടെ അനുയായികളായ സച്ചിദാനന്ദ, ദയാനന്ദ, ശാന്തിമയാനന്ദ എന്നിവരാണ് അറസ്റ്റിലായത്.

ഇതിനിടെ അന്വേഷണത്തിന്റെ പേരില്‍ ആശ്രമ അന്തേവാസികളെ പോലീസ് പീഡിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി യെദ്യൂരപ്പയെ നേരില്‍ക്കണ്ട് പരാതി നല്‍കുമെന്ന് സ്വാമി നിത്യാനന്ദ പറഞ്ഞു.

ആശ്രമത്തിലുള്ളവരെ പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണ്. എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും- നിത്യാനന്ദ പത്രസമ്മേളനത്തില്‍ പറഞ്ഞു.

English summary
Three disciples of controversial godman Nithyananda were arrested at his ashram in Ramnagaram district for "obstructing" police who were conducting investigations into criminal cases against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X