Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ആദ്യം സ്‌നേഹിക്കേണ്ടത് ജനത്തെ: അഴീക്കോട്

Azhikode
പാലക്കാട്: മകനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് രംഗത്ത്.

വി.എസ് മകന്‍ അരുണ്‍ കുമാറിനെ നേരത്തെ നിയന്ത്രിക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസ് ആദ്യം സ്‌നേഹിക്കേണ്ടത് ജനത്തെയാണ്, പിന്നീടാണ് മകനെ സ്‌നേഹിക്കേണ്ടത്. മകനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നടപടിയെടുക്കാന്‍ വി.എസിന് ബാദ്ധ്യതയുണ്ട്.

ഇത്തരത്തിലാണെങ്കില്‍ ഒരു മകനില്ലാത്തതില്‍ ഞാന്‍ ഇപ്പോള്‍ ആശ്വസിക്കുകയാണ്. അല്ലെങ്കില്‍ ആള്‍ക്കാര്‍ പറഞ്ഞേനെ, അഴീക്കോട് പ്രസംഗിച്ച് നടക്കുന്നു, മകന്‍ തോന്നിയപോലെ നടക്കുന്നുവെന്ന്- അഴീക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയത്തിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ പരസ്പരം നടത്തുന്ന പ്രയോഗങ്ങള്‍ രാഷ്ട്രീയത്തെ ഇല്ലാതാക്കുമെന്നും അരുണ്‍കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ മകനെന്ന പരിഗണന മുഖ്യമന്ത്രി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+