പാമോയില്‍: തുടരന്വേഷണം വേണമെന്ന് സര്‍ക്കാര്‍

കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്നും ഇതിനായി തുടരന്വേഷണം അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയാണ് കേസിലെ ഒന്നാം പ്രതി. പാമോയില്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോഴത്തെ നടപടിയ്ക്ക് അടിസ്ഥാനം. മുസ്തഫയുടെ ഹര്‍ജി രാഷ്ട്രീയ വിവാദം ആയിരുന്നു.
പാമോയില്‍ ഇടപാടിനെക്കുറിച്ച് അറിയാമായിരുന്ന ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്ന് കോടതി ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ മുസ്തഫ പറഞ്ഞിരുന്നു.
കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒന്നാം പ്രതിയും ഇടപാട് നടക്കുമ്പോള്‍ ഭക്ഷ്യമന്ത്രി ആയിരുന്ന മുസ്തഫ രണ്ടാം പ്രതിയുമായിരുന്നു. കരുണാകരന്റെ മരണത്തോടെ മുസ്തഫ ഒന്നാം പ്രതിയായി.
മുന്‍ ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി സക്കറിയാമാത്യു, മുന്‍ സിവില്‍സപ്ലൈസ് എം.ഡി. ജിജിതോംസണ്‍, പാമോയില്‍ കമ്പനി ഡയറക്ടര്‍മാരായ വി.സദാശിവന്‍, ശിവരാമകൃഷ്ണന്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി.ജെ.തോമസ് തുടങ്ങിയവര്‍ യഥാക്രമം രണ്ടുമുതല്‍ ഏഴുവരെ പ്രതികളാകും.
പാമോയില്‍ ഇറക്കുമതിയിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്.












Click it and Unblock the Notifications