Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ മുരളി മത്സരിയ്ക്കും?

K Muraleedharan
തിരുവനന്തപുരം: കെ മുരളീധരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ എകെ ആന്റണി നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തേ മുരളി മത്സരിക്കില്ലെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്.

ഈ തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊടുവള്ളിയില്‍ നിന്നോ പേരാവൂരില്‍ നിന്നോ മുരളി മത്സരിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച നേതാക്കളെ കാണാനായി ദില്ലിയിലെത്തിയ മുരളി എകെ ആന്റണിയുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കേരളത്തില്‍ നടത്തുന്ന ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അതേരീതിയില്‍ മറുപടി നല്‍കാന്‍ മുരളീധരന് കഴിയുമെന്ന വിശ്വാസത്തിലാണത്രേ ആന്റണി.

ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിനോട് ആന്റണിയ്ക്ക യോജിപ്പില്ല, ഇതിെതിരെയുള്ള നീക്കത്തിന് മുരളി കൂടെയുള്ളത് കൂടുതല്‍ ശക്തിപകരുമെന്നും ആന്റണി കരുതുന്നു. ഇതിനിടെ പത്മജയെ മത്സരിപ്പിക്കാന്‍ ഉ്മ്മന്‍ചാണ്ടിയും ചെന്നിത്തലയും ശ്രമിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ അച്ഛന്‍ കെ കരുണാകരന്റെ മരണശേഷം ഒന്നിച്ചുമുന്നോട്ടുപോകാനാണ് പത്മജയും മുരളിയും തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ മുരളി മത്സരിക്കുകയാണെങ്കില്‍ പത്മജ മത്സരരംഗത്തുണ്ടാകാന്‍ ഇടയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+