കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണിനെതിരെ തെളിവ് നല്‍കാം: വിഷ്ണുനാഥ്

  • By Lakshmi
Google Oneindia Malayalam News

Vishnunath
തൃശൂര്‍: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതുപോലെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ നല്‍കാന്‍ തയ്യറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎല്‍എ.

വേണ്ടത്ര യോഗ്യതയില്ലാത്ത അരുണ്‍കുമാര്‍ കൃത്രിമമായ മാര്‍ഗ്ഗത്തിലൂടെയാണ് ഐഎച്ച്ആര്‍ഡിയില്‍ നിയമനം നേടിയത്. തെളിവുകള്‍ നല്‍കിയാല്‍ മുഖ്യമന്ത്രി നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കണം- വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

മകനെതിരെ ആരോപണമുന്നയിക്കുന്നവര്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറായാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് വി.എസ് വെള്ളിയാഴ്ച കോട്ടയത്ത് പറഞ്ഞിരുന്നു.

അതേസമയം അച്ഛനെ പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതി മകനെ പിടിക്കുന്ന ഏര്‍പ്പാട് ശരിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പറയാത്ത് കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. നിയമസഭ പിരിയുന്ന ദിവസം ഇക്കാര്യങ്ങളുടെ പേരില്‍ സഭയില്‍ നടന്ന ബഹളം കേരള രാഷ്ട്രീയത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അപ്പനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന രീതി സദാചാര രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല- വെള്ളാപ്പള്ളി പറഞ്ഞു.

അഴിമതിരാഹിത്യത്തിന്റെ കാര്യത്തില്‍ വിഎസ് വലിയൊരു ഉദാഹരണമാണെന്ന് വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നു.

English summary
Youth Congress leader PC Vishnunath MLA said that they are ready to give evidence against CM VS Achuthanandan's son Arun Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X