കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമമാലിനിയ്ക്ക് ബുദ്ധിയില്ല: ഗിരീഷ് കര്‍ണാട്

  • By Lakshmi
Google Oneindia Malayalam News

Hema Malini
ബാംഗ്ലൂര്‍: ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥിയായി തീരുമാനിച്ച ബോളിവുഡ് താരം ഹേമമാലിനിക്ക് ചന്തമേയുള്ളൂ ബുദ്ധിയും പാണ്ഡിത്യവുമില്ലെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഗിരീഷ് കര്‍ണാട്.

പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കന്നഡ സാഹിത്യകാരന്‍ മരളു സിദ്ദപ്പയെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും കര്‍ണാട് വ്യക്തമാക്കി.

മരളു സിദ്ധയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗിരീഷ് കര്‍ണാട് ഹേമമാലിനിക്കെതിരേ തുറന്നടിച്ചത്.

മുന്‍പ് നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭയിലെത്തിച്ചപ്പോള്‍ കാലാവധി അവസാനിക്കുംവരെ ഹേമമാലിനി ഒരൊറ്റ ചോദ്യം പോലും സഭയില്‍ ചോദിച്ചിട്ടില്ലെന്ന് ഗിരീഷ് കര്‍ണാട് പറഞ്ഞു. അവര്‍ക്ക് കര്‍ണാടകത്തെക്കുറിച്ചറിയില്ല. ഇവിടത്തെ സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവുമില്ല.

അവര്‍ കാണാന്‍ സുന്ദരിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ജനകീയപ്രശ്‌നങ്ങള്‍ പഠിക്കുവാനും അത് സഭയില്‍ ഉന്നയിച്ച് ഫലം നേടിയെടുക്കാനുമുള്ള ബുദ്ധിയും പാണ്ഡിത്യവും ഹേമമാലിനിക്കില്ല- ഗിരിഷ് കര്‍ണാട് പറഞ്ഞു.

അതേസമയം തികച്ചും കന്നഡ ജനതയുടെ പ്രതിനിധിയാണ് മരളു സിദ്ധപ്പ. അതിനാല്‍ രാഷ്ടീയ കക്ഷിഭേദം മറന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും കര്‍ണാട് എല്ലാപാര്‍ട്ടികളിലെയും എംഎല്‍എ മാരോട് അഭ്യര്‍ഥിച്ചു.

ഹേമമാലിനിക്ക് രാജ്യസഭാ സീറ്റുനല്‍കിയതില്‍ ബിജെപിക്കുള്ളില്‍ത്തന്നെ അമര്‍ഷം പുകയുന്നതിനിടെയാണിപ്പോള്‍ കന്നഡ സാംസ്‌കാരിക നേതാക്കളും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. കന്നഡ രക്ഷണ വേദികെയുള്‍പ്പടെയുള്ള ഭാഷാ മൗലികവാദി സംഘടനകളും ഹേമമാലിനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മാര്‍ച്ച് മൂന്നിനാണ് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്. 106 വോട്ട് ഉറപ്പായതിനാല്‍ ഹേമമാലിനിയുടെ വിജയവും ഉറപ്പാണ്. 71 വോട്ടുള്ള കോണ്‍ഗ്രസ്സും 27 പേരുള്ള ജനതാദളും സിദ്ധപ്പയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജയിക്കുവാനുള്ള 103 എന്ന മാന്ത്രികസംഖ്യ എത്തില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരാജയവും ഉറപ്പാണ്.

English summary
Noted theatre, film personality Girish Karnad and a few other litterateurs today pleaded for support to fellow writer Marulasiddappa who will contest against Bollywood actoress Hema Malini in the March 3 bypoll to Rajya Sabha from Karnataka.Talking to reporters Karnad said Hema Malini is a good actress but alleged she had ''failed'' to respond to the aspirations of people when she was Rajya Sabha member for six years,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X