Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തായിരിക്കും പ്രണബിന്റെ മാജിക് ?

Pranab
ദില്ലി: രണ്ടാം യുപിഎ സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റ് ധനമന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാഴ്ച അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ആദായനികുതിയിളവുകളും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളും അടങ്ങുന്ന ജനപ്രിയ ബജറ്റായിരിക്കും മുഖര്‍ജി അവതരിപ്പിക്കുകയെന്നാണ് സൂചന.

കേരളത്തിന് ഗുണകരമാകുന്ന പ്രത്യേക കൈത്തറി പാക്കേജും, തിരുവനന്തപുരം ഐഐടി പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഉടന്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതിനാല്‍ റെയില്‍വേ ബജറ്റിലെന്നപോലെ പൊതുബജറ്റിലും കേരളത്തിന് ഗുണകരമായ കാര്യങ്ങള്‍ ഒട്ടേറെയുണ്ടാകാനിടയുണ്ട്.

മമതയെപ്പോലെ തന്നെ ബംഗാളിയായ പ്രണബും ബാംഗാളിനോട് പ്രത്യേക മമത കാണിക്കുമെന്നും ഏതാണ്ട് ഉറപ്പാണ്. അവിടെയും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ അവര്‍ക്ക് മുന്തിയ വിഹിതം ഉറപ്പാണ്.

സാമ്പത്തിക സര്‍വെ വെളിപ്പെടുത്തുന്ന പണപ്പെരുപ്പം നിയന്ത്രിക്കുക, ഭക്ഷ്യ വിലപ്പെരുപ്പം തടയുക, കമ്മി കുറയ്ക്കുക തുടങ്ങിയ വെല്ലുവിളികളെ പ്രണബ് എങ്ങനെ അതിജീവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

8.6% ല്‍ എത്തി നില്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചയെ ഈ സാമ്പത്തിക വര്‍ഷം 9 ശതമാനമാക്കുക, വരും വര്‍ഷങ്ങളില്‍ ഇതു സ്ഥായിയായി നിര്‍ത്തുക, താഴാതെ നോക്കുക തുടങ്ങിയ ദൗത്യത്തിന് എന്തു മാജിക്കാണ് ധനമന്ത്രിയുടെ പെട്ടിയിലുള്ളതെന്ന് വ്യക്തതയില്ല.

ധനക്കമ്മി 5.5% ആക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനം തുടങ്ങിയ പ്രണബ് മുഖര്‍ജിക്ക് ഇതുവരെ ലക്ഷ്യം കാണാന്‍ സാധിച്ചിട്ടില്ല. സാമ്പത്തിക സര്‍വെയില്‍ ഇതു വ്യക്തമാണ്. 6.8%ല്‍ എത്തി നില്‍ക്കുന്ന കമ്മി അടുത്ത സാമ്പത്തിക വര്‍ഷം 4.8 ആയി കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍വ്വേയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. 2012-13 ല്‍ ഇതു 4.1% ത്തില്‍ എത്തിക്കണമെന്നും പ്രണബിന് ആഗ്രഹമുണ്ട.

കമ്മിയും പണപ്പെരുപ്പവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും അടിസ്ഥാന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാകും പ്രണബിന്റേത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാകും പ്രധാനലക്ഷ്യം.

വിദേശ നിക്ഷേപത്തിന്‍ഖറെ കാര്യത്തില്‍, ഐടി ഐടി ഇതര മേഖലകളോടൊപ്പം വ്യാവസായിക മേഖലയിലും ഉദാര സമീപനമാകും സ്വീകരിക്കുക. വരുമാനം ഉയര്‍ത്താന്‍ പ്രധാന മാര്‍ഗമായി ഈ മേഖലയെ പ്രണബ് കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+