കോണ്‍ഗ്രസ് സ്വന്തം കുഴി തോണ്ടരുതെന്ന് ആന്റണി

നിര്‍ദ്ദേശപ്രകാരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആന്റണിയ്ക്ക് ഉറപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ആന്റണി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് വിഎസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആന്റണി സ്വന്തം നിലപാട് വ്യക്തമാക്കിയത്.
ആരേയും വ്യക്തിപരമായി ആക്രമിക്കുന്നതിനോടു യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. സമൂഹത്തില്‍ നല്ല പ്രതിഛായയുള്ള അച്യുതാനന്ദനെപ്പോലുള്ള ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതു വിപരീതഫലവും ഉണ്ടാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ടത്രേ.
പിണറായി വിജയനെതിരേ ഉയര്‍ത്തിയ ആരോപണവും ഇതും ഒരുപോലെ കാണരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പിണറായിക്കെതിരേ അക്കൗണ്ടന്റ് ജനറലിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. മന്ത്രിയായിരുന്നപ്പോഴും പിന്നീടും അദ്ദേഹത്തിനെതിരേ ഉയര്‍ന്നത് ഈ ആരോപണങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മകനെതിരേയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്നാണ് ആന്റണി ചൂണ്ടിക്കാട്ടിയത്.
മാത്രല്ല അരുണ്‍ കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ആധാരമായ പലസംഭവങ്ങളും നടന്നത് യുഡിഎഫ് ഭരണകാലത്താണെന്നതും ആന്റണി ഗൗരവത്തോടെയാണ് കാണുന്നത്. കോണ്‍ഗ്രസ് അന്ന് കാര്യമായി ഒന്നു ചെയ്തില്ലെന്ന് സ്വയം പറയുന്നതിന് തുല്യമാണ് ഇത്തരം ആരോപണങ്ങള്‍ എന്നാണത്രേ ആന്റണി പറയുന്നത്.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാലോചിച്ചാണ് വി.എസിനെതിരേയുള്ള വ്യക്തിപരമായ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാന്‍ തീരുമാനിച്ചത്. വിഎസിനെതിരെയുള്ള ആക്രമണം ഇനിയെന്തായാലും അധികദിവസം തുടരില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ രണ്ടുദിവസം മാത്രമേ ബാക്കിയുള്ളുതാനം.












Click it and Unblock the Notifications