Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകനെതിരെയുള്ള ആരോപണം സിബിഐ അന്വേഷിക്കട്ടെ'

VS Achuthanadan
തിരുവനന്തപുരം: ലോട്ടറി പ്രശ്‌നത്തില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകന്‍ അരുണ്‍കുമാര്‍ ശ്രമിച്ചുവെന്ന ആരോപണവും സിബിഐ അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണം കൂടി സിബിഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമന്നും അദ്ദേഹം പറഞ്ഞു.

ചന്ദന മാഫിയയില്‍ നിന്ന് തന്റെ മകന്‍ ഏഴുലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷനേതാവ് എഴുതിത്തന്നാല്‍ അന്വേഷിക്കും. ഏത് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കട്ടെ. അദ്ദേഹം നിര്‍ദേശിക്കുന്ന അന്വേഷണം ഈ വിഷയത്തില്‍ നടത്താന്‍ എനിക്ക് തടസ്സമില്ല- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന വ്യക്തിപരമായ ആരോപണങ്ങളെ നിയമപരമായി അവന്‍ നേരിടും. ഒരു സാധാരണ ഇന്ത്യന്‍ പൗരനുള്ളതില്‍ അധികം ഒരു പരിഗണനയും ഈ സര്‍ക്കാര്‍ അരുണ്‍കുമാറിന് നല്‍കില്ല.

ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഏത് പൗരനുമെതിരെ എന്നപോലെ നീതിപീഠത്തെ സമീപിക്കാം. അത്തരത്തില്‍ നിയമനടപടിക്ക് മുതിരുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പരിരക്ഷയും നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.

കെപിപിനമ്പ്യാര്‍ ഉന്നയിച്ചതും പിന്നീട് അദ്ദേഹം വിഴുങ്ങിയതുമായ ആരോപണമാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുന്നത്. ഇത് നേരത്തെ നമ്പ്യാര്‍തന്നെ പിന്‍വലിച്ചതാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കാന്‍ യുഡിഎഫ് സബ്ജക്ട് കമ്മിറ്റിയെ നിശ്ചയിച്ചിരിക്കുന്നു.

തങ്ങളുടെ ജയിലിലേക്കുള്ള ഘോഷയാത്രയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ എന്ത് ആരോപണവും യു.ഡി.എഫ് ഉന്നയിക്കും. ഇപ്പോള്‍ യുഡിഎഫുകാര്‍ക്ക് സ്ഥിരമായി ജയിലില്‍ കമ്മിറ്റി കൂടാവുന്ന സ്ഥിതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡിയിലെ നിയമനം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് അതൊക്കെ അടിസ്ഥാനരഹിതമാണെന്നായിരുന്നു വിഎസിന്റെ മറുപടി.

അരുണ്‍കുമാറിന് ഗോള്‍ഫ് ക്ലബ്ബില്‍ അംഗത്വമുണ്ടോയെന്ന ചോദ്യത്തിന് ഗോള്‍ഫ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അംഗത്വമുണ്ടാകുമെന്നായിരുന്നു വി.എസ്സിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+