ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; 5മരണം

നാദാപുരത്തെ നരിക്കാട്ടേരി അണിയാരികുന്നിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഏതാനും പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹവും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലാണുള്ളത്.
മരിച്ചവരും പരുക്കേറ്റവരും മുസ്ലിം ലീഗ് പ്രവര്‍ത്തരാണ്.ഫീഖ് (24), കല്ലാച്ചി സ്വദേശി റിയാസ് (28), സമീര്‍ (23), നരിക്കാട്ടേരി സ്വദേശി ഷബീര്‍ (21), വിലിയ പീടികയില്‍ ഷബീര്‍ എന്നിവരാണു മരിച്ചത്.
ഒരു വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഓലമേഞ്ഞ വീട് പൂര്‍ണമായി തകര്‍ന്നു. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഉഗ്രമായ സ്‌ഫോടനത്തെതുടര്‍ന്നു നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പയന്തോങ്ങ് മേഖലയിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ 13 വീടുകള്‍ക്കു നേരെ ബോംബേറുണ്ടായിരുന്ന. ശനിയാഴ്ച രാത്രിയും ഒരു വീടിനുനേരെ ബോംബേറുണ്ടായി .ഇതിനു പ്രതികാരം ചെയ്യാന്‍ ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് കരുതുന്നത്.
നരിക്കാട്ടേരിയിലും പരിസരങ്ങളിലും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുസ്ലിം ലീഗിന് ബോംബ് നിര്‍മാണവുമായി ബന്ധമില്ലെന്നു നേതൃത്വം അറിയിച്ചു.












Click it and Unblock the Notifications