നാദാപുരം: ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് വിഎസ്

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമം അഴിച്ചുവിടാനുമാണ് മുസ്‌ലിം ലീഗും യുഡിഎഫും ബോംബ് നിര്‍മ്മാണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാകണം.
ബോംബ് നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. അക്രമത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം- മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇതിനിടെ നാദാപുരത്ത് തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.












Click it and Unblock the Notifications