കോഴിക്കോട്ട് ബസ്സപകടത്തില്‍ 4സ്ത്രീകള്‍ മരിച്ചു
കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനില്‍ സ്വകാര്യബസ് കാറിലിടിച്ച് നാലു സ്ത്രീകള്‍ മരിച്ചു. 42 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്.
രാമനാട്ടുകര വേങ്ങാട് സ്വദേശിനി തങ്കം (37),കൊയിലാണ്ടി സ്വദേശിനി പ്രേമലത (60),മയ്യില്‍ സ്വദേശിനി സൂര്യ (23)പേരാമ്പ്ര സ്വദേശിനി ഗിരിജ എന്നിവരാണ്് മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ആറരയോടെ ബേപ്പൂരില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ബസും കൂത്തുപറമ്പില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയാരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. ഇതിനിടയില്‍ ഒരു ബൈക്കിലും ബസ് ഇടിച്ചു. തലകീഴായി മറിഞ്ഞ ബസില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. ബസ് വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ട്രാഫിക് സിഗ്‌നല്‍ അവഗണിച്ച് വന്ന ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സലാലയിലേക്ക് പോകാനായി കൂത്തുപറമ്പില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്.
കാറില്‍ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications