സേവന നികുതി: വിമാനയാത്രയുടെ ചെലവേറും
ദില്ലി: ആഭ്യന്തര വിമാനയാത്രയുടെ സേവന നികുതിയില്‍ 50 രൂപയുടെ വര്‍ധന വരുത്തിയതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
ഇതെത്തുടര്‍ന്ന് വിമാനയാത്രാനിരക്ക് ഉയരും. ഉയര്‍ന്ന വിഭാഗങ്ങളിലെ സേവനനികുതിയില്‍ 250 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
പ്രതിദിനം 1500 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഹോട്ടല്‍ മുറികള്‍ക്ക് സേവന നികുതി ഈടാക്കും, മദ്യം വിളമ്പുന്ന എസി റസ്റ്റോറന്റുകളെയും സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവന്നു.
25 കിടക്കയില്‍ കൂടുതലുള്ള എ.സി. ആശുപത്രികള്‍ക്കു സേവനനികുതി ബാധകമാക്കി. എക്‌സൈസ് ഡ്യൂട്ടി ഇളവുകള്ള സാധനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. 130 ഉത്പന്നങ്ങള്‍ക്ക് കൂടി ഒരു ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി.












Click it and Unblock the Notifications