എന്തിനൊക്കെ വില കൂടും? വില കുറയും?

വിമാനയാത്രയ്ക്ക് ചെലവേറും, ബ്രാന്‍ഡ് സ്വര്‍ണം പൊള്ളും
സേവന നികുതിയിലും കേന്ദ്ര വാറ്റിലും മാറ്റമില്ല. എക്‌സൈസ് ഡ്യുട്ടി പരിധിയില്‍ വരുന്ന 130 ഇനങ്ങള്‍ക്ക് ഒരു ശതമാനം ടാക്‌സ് നെറ്റ് ഇടാക്കും. ഇതുമൂലം ബ്രാന്‍ഡ് ചെയ്‌ത വെള്ളി ,സ്വര്‍ണാഭരണങ്ങള്‍ക്ക് വില കൂടും. സേവന നികുതിയിലെ വര്‍ദ്ധന മൂലം വിമാനയാത്ര നിരക്കില്‍ വര്‍ദ്ധനവുണ്ടാകും. ഇക്കോണമി ക്ലാസില്‍ ആഭ്യന്തര യാത്രയ്‌ക്ക് 50 രൂപയും രാജ്യാന്തര യാത്രകള്‍ക്ക് 250 രൂപയും വര്‍ദ്ധനവുണ്ടാകും. മറ്റ് ഉയര്‍ന്ന ക്ലാസ്സുകളിലെ യാത്രയ്‌ക്ക് 10 ശതമാനമായിരിക്കും നികുതി. -നിര്‍മ്മാണത്തിനുള്ള കമ്പി, ബ്രാന്‍ഡ് ചെയ്‌ത തുണിത്തരങ്ങള്‍ എന്നിവയ്‌ക്കു വില കൂടും.
മദ്യം വിളമ്പുന്ന എ.സി റെസ്‌റ്റോറന്റുകള്‍, പ്രതിദിനം 1,000 രൂപയില്‍ കുടുതല്‍ വാടക ഈടാക്കുന്ന ഹോട്ടലുകള്‍, ചില വിഭാഗത്തില്‍ പെടുന്ന ആശുപത്രികള്‍, എന്നിവയുടെ സേവന നികുതി നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ടിവിയ്ക്കും മൊബൈലിനും വില കുറയും
സാദാ തുണിത്തരങ്ങള്‍, മൊബൈല്‍ ഫോണ്‍, സിറിഞ്ച്, സൂചി, സിമന്റ്, എല്‍.ഇ.ഡി ലാംബ്, എല്‍സിഡി ടിവി, ഇലക്‌ട്രിക് കാറുകള്‍, സ്‌റ്റീല്‍, ചണം, കാലിത്തീറ്റ, ഡയപ്പേഴ്‌സ്, സിനിമാ നിര്‍മ്മാണത്തിനുള്ള കളര്‍ ഫിലിമുകള്‍, ഹോമിയോ മരുന്ന്, ചന്ദനത്തിരികള്‍ എന്നിവയാണ് ബജറ്റിലൂടെ വില കുറയുക.
എക്‌സൈസ്, കസ്‌റ്റംസ് നികുതിയിനത്തില്‍ നിന്നുള്ള അറ്റ വരുമാനം 7,300 കോടിയാകും. നികുതികള്‍ വഴിയുള്ള വരുമാനത്തിലുള്ള കുറവ് 200 കോടിയാണ്. ചില നിയമ സേവനങ്ങളും സര്‍വ്വീസ് നികുതിയുടെ പരിധിയില്‍ വന്നിട്ടുണ്ട്. സേവന നികുതി വഴിയുള്ള വരുമാനനേട്ടം 4,000 കോടിയാണെന്ന് ബജറ്റില്‍ പറയുന്നു.












Click it and Unblock the Notifications