Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി ഘടന ലഘൂകരിക്കും: പ്രണബ്

Pranab
ദില്ലി: രാജ്യം സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ചെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റില്‍ 2011-12ലെ പൊതുബജറ്റഇന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണപ്പെരുപ്പം ഗൗരവമുള്ള വിഷയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ ക്ഷേമമാണു ബജറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിഘടന ലഘൂകരിക്കുമെന്നു പ്രണബ് അറിയിച്ചു. ഏകീകൃത ചരക്കു സേവന നികുതി ബില്‍ ജൂണില്‍ അവതരിപ്പിക്കും. വിലക്കയറ്റം നിയന്ത്രിച്ചു.

അഴിമതിക്കെതിരെ കര്‍ശന നടപടി വേണം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അഴിമതി തടയണം. ഭക്ഷ്യ വിലപ്പെരുപ്പവും പണപ്പെരുപ്പവും ആശങ്കാ ജനകമാണ്.

കാര്‍ഷിക ഉല്‍പാദനം കൂടിയെങ്കിലും ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര നേട്ടം ലഭിച്ചിട്ടില്ല. വിതരണ, വിപണന പോരായ്മകളാണ് അതിനു കാരണം. വിദേശ നാണ്യ ശേഖരം കൂടി. പൊതുകടം വിലയിരുത്താന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും- പ്രണബ് മുഖര്‍ജി പറഞ്ഞു.

കാര്‍ഷിക മേഖല മെച്ചപ്പെട്ടു. മൊത്ത ആഭ്യന്തര ഉല്‍പാദനം 8.2 ശതമാനം ആയി. വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടായി. സാമ്പത്തിക പരിഷ്‌കരണ പ്രക്രിയ ഊര്‍ജിതമാക്കണം. ഈ വര്‍ഷം അവസാനത്തോടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 9% ആകും. കാര്‍ഷിക മേഖലയില്‍ 5.4% വളര്‍ച്ചയുണ്ടാകും. വ്യവസായമേഖലയില്‍ 8.1% സേവന മേഖലയില്‍ 9.3% വും വളര്‍ച്ച കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്നു- പ്രണബ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+