പീഡനം: എംഎല്‍എ പോലീസ് കസ്റ്റഡിയില്‍
മുംബൈ: ഇരുപതുകാരിയെ പീഡിപ്പിച്ച കേസില്‍ എന്‍സിപി എംഎല്‍എ ദിലിപ് വാഗിനെയും സഹായി പി.എ മഹേഷ് മാലിയെയും മാര്‍ച്ച് മൂന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മുംബൈയിലെ ബാന്ദ്രയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച രാത്രി മുംബൈ പോലീസ് പിടികൂടിയ ഇരുവരെയും ഞായറാഴ്ച രാവിലെയാണ് നാസിക് പോലീസിന് കൈമാറിയത്. തുടര്‍ന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
പച്ചോരയില്‍ നിന്നുള്ള എംഎല്‍എ.യാണ് വാഗ്. 20കാരിയായ യുവതിയുടെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് ഗസ്റ്റ്ഹൗസില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ആരോപണത്തെത്തുടര്‍ന്ന് വാഗിനെ എന്‍സിപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications