ആശുപത്രിയില്‍ നവജാതശിശുവിനെ മോഷ്ടിച്ചു
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു നവജാത ശിശുമോഷണം പോയി. സഹിബാബാദ് സ്വദേശികളായ സമീല്‍-സീനത്ത് ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മോഷ്ടിക്കപ്പെട്ടത്.
ഞയറാഴ്ചയാണ് സീനത്തിന്‍രെ എം.എം.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചതന്നെ പ്രസവം നടക്കുകയും ചെയ്തു. പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും നിരീക്ഷണത്തിലായിരുന്നു. ഒരു നഴ്‌സ് ഈമുറിയില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നു. മാത്രമല്ല അമ്മയുടെയും കുഞ്ഞിന്റെയും സമീപത്ത് സമീലുമുണ്ടായിരുന്നു.
പിന്നീട് വൈകൂന്നേരത്തോടെയാണ് കുഞ്ഞിനെ കാണാനില്ലെന്നകാര്യവും ഭാര്യ അബോധാവസ്ഥയിലാണെന്നകാര്യവും സമീല്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കും പിന്നീട് പൊലീസിനും സമീല്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്.പി ജെ.ജെ സഹി അറിയിച്ചു.












Click it and Unblock the Notifications