കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് നിരാശ; മെട്രോ പദ്ധതിയില്‍ കൊച്ചിയില്ല

  • By Lakshmi
Google Oneindia Malayalam News

Metro Rail
ദില്ലി: കേരളം കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് ഈ ബജറ്റിലും പ്രതീക്ഷയ്ക്ക് വകയില്ല. പൊതു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച മെട്രോ റെയില്‍ പദ്ധതിയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, ദില്ലി, കൊല്‍ക്കൊത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്‌ഥലങ്ങളില്‍ അഞ്ചു മെട്രോ റെയില്‍ പദ്ധതിക്ക്‌ ബജറ്റില്‍ അനുമതി നല്‍കിയിട്ടുണ്ട്.

പൊതു ബജറ്റ് 2011- ഒറ്റനോട്ടത്തില്‍പൊതു ബജറ്റ് 2011- ഒറ്റനോട്ടത്തില്‍

കൊച്ചിയുടെ വികസനഭൂപടത്തില്‍ വന്‍ പ്രാധാന്യമാണ് മെട്രോ റെയില്‍ പദ്ധതിയ്ക്ക് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പലതടസ്സങ്ങളെയും മറികടന്ന് കൊച്ചി മെട്രോ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഇതുതിരിച്ചടിയാകും. 26 കി. മി. നീളത്തില്‍ തൃപ്പൂണിത്തറ മുതല്‍ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊച്ചി മെട്രോ പദ്ധതി യഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ പദ്ധതി ഉത്ഘാടനവേളയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് നിവേദനം നല്‍കിയിരുന്നു.

ആസൂത്രണ കമ്മീഷന്റെയും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ച പദ്ധതി ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതു കാരണം അനിശ്ചിതമായി വൈകുകയാണ്.

ദില്ലി മെട്രോ റെയില്‍ മാതൃകയില്‍ പദ്ധതി നടപ്പാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടേണ്ടതുണ്ട്. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്ക് വര്‍ധിക്കും. ഇതിന് പരിഹാരം കാണാന്‍ മെട്രോ റയില്‍ അനിവാര്യമാണെന്ന് നിവേദനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം ചെന്നൈ, കൊല്‍ക്കത്ത മെട്രോ റെയിലിന് ബജറ്റില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Union Finance Minister Pranab Mukherjee avoid proposed Kochi Metro Rail project from his Budget allocation. Few days back Chief Minister V S Achuthanandan urged Prime Minister Manmohan Singh to take steps to remove the hurdles before the proposed metro rail project at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X