കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിങ് മേഖലയ്ക്ക് പുതിയ പെരുമാറ്റച്ചട്ടം വരും

  • By Lakshmi
Google Oneindia Malayalam News

RBI
ദില്ലി: ബാങ്കിങ് മേഖലയ്ക്കായി റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

കള്ളപ്പണം തടയാന്‍ നടപടി എടുക്കും. ഇന്‍ഷുറന്‍സ് , പെന്‍ഷന്‍ ഫണ്ട് , ബാങ്കിംഗ് സംബന്ധിച്ച് പുതിയ ബില്ലുകള്‍ കൊണ്ടുവരും. ചെറുകിട കര്‍ഷകര്‍ക്ക് ഏഴു ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതി തുടരും- അദ്ദേഹം അറിയിച്ചു.

പൊതു ബജറ്റ് 2011- ഒറ്റനോട്ടത്തില്‍പൊതു ബജറ്റ് 2011- ഒറ്റനോട്ടത്തില്‍

പൊതുകട മാനേജ്‌മെന്റ് ഏജന്‍സി ബില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കും. പ്രത്യക്ഷ നികുതി ചട്ടം ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സഭയില്‍ അവതരിപ്പിക്കും. ചരക്ക സേവന നികുതി ബില്‍ ഈ വര്‍ഷം തന്നെ സഭയില്‍ അവതരിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍, എല്‍ഐസി ബില്‍, പെന്‍ഷന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ബില്‍ എന്നിവ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബാങ്കിംഗ് ലോസ് ഭേദഗതി ബില്‍, എസ്.ബി.ഐ സബ്‌സിഡിയറീസ് ബില്‍, ബിഐഎസ്ആര്‍ ബില്‍ എന്നിവയും ഉണ്ടാകും.

പുതിയ കന്പനി ബില്ലും ഇത്തവണ വരും. സ്റ്റാന്പ് നയം ഭേദഗതി ചെയ്യും. രജിസ്‌ട്രേഷന്‍ മേഖലയിലെ ഭേദഗതിക്ക് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. ചെറുകിട നികുതി ദായകര്‍ക്കുള്ള വ്യവസ്ഥകള്‍ ലളിതമാക്കും. വായ്പകള്‍ക്ക് അമിത പലിശ ഈടാക്കുന്നത് തടയാന്‍ പുതിയ നയം രൂപീകരിക്കും. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും.

ബാങ്കിംഗ് റേഷ്യോ നിലനിര്‍ത്തുന്നതിന് 6,000 കോടി അനുവദിച്ചു. എസ്.ഐ.ഡി.ബി.ഐയുമായി ചേര്‍ന്ന് ഇന്ത്യന്‍ മൈക്രോ ഫൈനാന്‍സ് ഇക്വിറ്റി സ്ഥാപിക്കുന്നതിന് 100 കോടി അനുവദിച്ചു- പ്രണബ് അറിയിച്ചു.

English summary
Finance Minister Pranab Mukherjee said today during his presentation of the Budget 2011-12, that The Reserve Bank of India (RBI) will issue guidelines for new banking licences by the end of the current fiscal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X