1,80,000 രൂപവരെ ആദായനികിതിയില്ല

പൊതുവായ ആദായനികുതി പരിധി 1,80,000 ആക്കി മാറ്റി, നേരത്തേ ഇത് 1,60,000 ആയിരുന്നു. സ്ത്രീകളുടേത് 2ലക്ഷമായും(നേരത്തേ 1,90,000) മായും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദായനികുതി പരിധി രണ്ടരലക്ഷമാക്കി.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായനികുതിയിളവ് ലഭിക്കുന്നതിനുള്ള പ്രായം അറുപത് ആക്കിയിട്ടുണ്ട്. 60മുതല്‍ 80വയസ്സുവരെ പ്രായമുള്ളവര്‍ക്കുള്ള ആദായനികുതി പരിധി 2.5ലക്ഷമാക്കിയപ്പോള്‍ 80വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ചുലക്ഷമാണ് ആദായനികുതി പരിധി.
അതേസമയം സേവന നികുതി, എക്സൈസ് നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള നികുതി ഫോം ലളിതമാക്കി. കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 5ശതമാനമാക്കി കുറച്ചു. നികുതി വരുമാനം 24ശതമാനം കൂടുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.












Click it and Unblock the Notifications