Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതു ബജറ്റ് 2011- ഒറ്റനോട്ടത്തില്‍

Pranab Mukherjee
ദില്ലി: ആദായ നികുതി പരിധി ഉയര്‍ത്തിക്കൊണ്ട് 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചു. സേവനനികുതി എക്സൈസ് നികുതി നിരക്കുകളില്‍ മാറ്റമില്ല.

1.60 ലക്ഷം രൂപയില്‍ നിന്ന് 1.80 ലക്ഷം രൂപയായാണ് ആദായനികുതി പരിധി ഉയര്‍ത്തിയത്. ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്താണ് ഈ നടപടി. മുതിര്‍ന്ന പൗരന്മാരുടെ പരിധി രണ്ടര ലക്ഷം രൂപയായും സ്ത്രീകളുടേത് രണ്ട് ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ പ്രായപരിധി 60 വയസ്സാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബജറ്റവതരണം അവസാനിച്ചു
12:53 PM

ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് വില കൂടും
വിമാന യാത്ര സേവനനികുതിയില്‍ വര്‍ധന
നിലവിലുള്ള എല്ലാ സബ്സിഡികളും തുടരും
സേവന നികുതി 10 ശതമാനമായി തുടരും
ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 10 ശതമാനം നിര്‍ബന്ധിത ലെവി; വില കൂടും
അഗര്‍ബത്തി, നാപ്കന്‍ വില കുറയും
12:51 PM

കൈത്തറി കാര്‍ഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറയും
ഡിവിഡി പ്രന്റര്‍, ഇലക്ട്രിക് കാര്‍, സ്റ്റീല്‍, ചണം, കാലിത്തീറ്റ, സോളാര്‍ പാനല്‍, അലക്കു സോപ്പ് എന്നിവയുടെ വില കുറയും
ഹോമിയോ മരുന്നുകളുടെ വില കുറയും
സിനിമാ നിര്‍മാണത്തിനുള്ള കളര്‍ ഫിലിമിന്റെ വില കുറയും
12:45 PM

നിലവിലുള്ള എല്ലാ സബ്ഡിസികളും തുടരും
പ്രതിനിദനം 1500 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഹോട്ടല്‍ മുറികള്‍ക്ക് സേവന നികുതി
മദ്യം വിളമ്പുന്ന എ.സി. റസ്‌റ്റോറന്റുകള്‍ക്ക് സേവന നികുതി
ഇന്ത്യന്‍ സ്റ്റാമ്പ് നിയമ ഭേദഗതി ഉടന്‍
സേവന നികുതി 10 ശതമാനമായി തുടരും
പ്രതീക്ഷിത ധനവിനിയോഗത്തില്‍ 13.4 ശതമാനം വര്‍ദ്ധനവ്
രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുടെ നവീകരണത്തിന് 300 കോടി
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള നികുതി ഫോം ലളിതമാക്കി
ഇന്ത്യന്‍ സ്റ്റാമ്പ് ആക്ട് ഭേദഗതി ഉടന്‍
പ്രതിരോധത്തിനായി 1.64 ലക്ഷം കോടി രൂപ അനുവദിച്ചു
12:43 PM

മൊബൈല്‍ ഫോണിന് വില കുറയും
ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങളുടെ വില കൂടും
തുണിത്തരങ്ങളുടെ വില കുറയും
എല്‍ഇഡി ലാന്പിന് വിലകുറയും
സിറിഞ്ച്, സൂചി എന്നിവയുടെ വില കുറയും
12:41 PM

സേവനനികുതി എക്സൈസ് നികുതികളില്‍ വര്‍ധനിയില്ല
കോര്‍പ്പറേറ്റ് സര്‍ചാര്‍ജ്ജ് അഞ്ച് ശതമാനമാക്കി കുറച്ചു
അടിസ്ഥാന ഭക്ഷ്യസാധനങ്ങള്‍ക്കും ഇന്ധനങ്ങള്‍ക്കും
വിമാനയാത്രാ നിരക്ക് കൂടും
എക്‍സൈസ് ഡ്യൂട്ടി ഇളവുള്ള പട്ടിക വെട്ടിച്ചുരുക്കി
12:37 PM

ആദായനികുതി പരിധി ഉയര്‍ത്തി
പുരുഷന്‍മാരുടെ ആദായ നികുതി പരിധി 180000
സ്ത്രീകളുടെ ആദായ നികുതി പരിധി 200000 രൂപ
മുതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി രണ്ടരലക്ഷമാക്കി ഉയര്‍ത്തി പ്രായപരിധി 60 ആക്കി കുറച്ചു
80 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ ആദായനികുതി പരിധി
നികുതി വരുമാനം 24 ശതമാനം വര്‍ധിയ്ക്കും
ചെറുകിട നികുതിദായകര്‍ക്കായി ലളിതമായ സംവിധാനം
പദ്ധതി ചെലവ് 13.4 ശതമാനം കൂട്ടി
12:26 PM

പ്രാഥമിക വിദ്യാഭ്യാസത്തിന് 41,000 കോടി
ആരോഗ്യ മേഖലയ്ക്ക് 26 670 കോടി രൂപ
ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ട് 18000 കോടിയാക്കി
രാസവള സബ്‍സിഡികളും പണമായി നല്‍കും
പരിപ്പ് വര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിയ്ക്കാന്‍ 300 കോടി
12:24 PM

ജുഡീഷ്യറിയുടെ കാര്യക്ഷമത വര്‍ധിപ്പിയ്ക്കാന്‍ 1000 കോടി
അസംഘടിത തൊഴിലാളികള്‍ക്ക് സ്വാവലംബന്‍ പദ്ധതി
9-10 ക്ലാസുകളിലെ പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
ദരിദ്രര്‍ക്കുള്ള ഇന്ദിരാഗാന്ധി പെന്‍ഷന്‍ പ്രായപരിധി 60 ആക്കി
മാവോവാദി മേഖലയ്ക്ക് പുതിയ പദ്ധതികള്‍
12:19 PM

3 വര്‍ഷം കൊണ്ട് 2 ലക്ഷം പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ്
മലിനീകരണം തടയാനുള്ള പദ്ധതിയ്ക്കായി 200 കോടി
ഹ്രസ്വകാല കാര്‍ഷിക വായ്പ നല്‍കാന്‍ നബാര്‍ഡിന് 10,000 കോടി
ജാതി തിരിച്ചുള്ള സെന്‍സസ് ജൂണില്‍ തുടങ്ങി ഡിസംബറില്‍ അവസാനിയ്ക്കും
12:14 PM

80 വയസ്സിന് മേല്‍ പ്രായമുള്ളവരുടെ പെന്‍ഷന്‍ 500 രൂപയാക്കി
ജമ്മു കശ്മീരിന്റെ വികസനത്തിനായി 8000 കോടി
പിന്നാക്ക മേഖലയുടെ വികസനത്തിനായി 9890 കോടി
പൂക്കോട് വെറ്റിനറി കോളെജ് സര്‍വകലാശാലയാക്കും 10 കോടി രൂപ അനുവദിച്ചു
12:10 PM

കേരളത്തിലെ വെറ്റിനറി സര്‍വകലാശാലയ്ക്ക് 100 കോടി
അംഗന്‍വാടി അധ്യാപകരുടെ വേതനം 3000 രൂപയാക്കി ആയമാര്‍ക്ക് 1500 രൂപ
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കൂടുതല്‍ കേന്ദ്രസഹായം
തൊഴിലുറപ്പ് പദ്ധതി അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കും
എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സംവിധാനം
12:05 PM

അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം ക്യാന്പസിന് 54 കോടി
ഭാരത് നിര്‍മാണ്‍ യോജനയ്ക്ക് 58000 കോടി
സംവരണ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കുമായി 244 കോടി
ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്കായി 16,0887 കോടി
12:01 PM

മണ്ണെണ്ണ, പാചകവാതകം സബ്‍സിഡികള്‍ പണമായി നല്‍കും
കൊള്ളപ്പലിശ തടയാന്‍ അഞ്ചിന കര്‍മ്മപദ്ധതി
പൊതുവിതരണ സന്പ്രദായം പ്രതിസന്ധിയില്‍
പുതിയ കന്പനി നിയമം ഈ സമ്മേളനത്തില്‍
ചെന്നെ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ മെട്രോ റെയില്‍ പദ്ധതികള്‍ക്ക് കേന്ദ്രസഹായം
11:58 AM

അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ടുലക്ഷത്തി പതിനാലായിരം കോടി
പ്രാഥമിക ഭവനവായ്പാ നിരക്ക് 20ല്‍ നിന്ന് 25 ലക്ഷമാക്കി
ഉത്പാദനമേഖലയിലെ വളര്‍ച്ച് 10 വര്‍ഷം കൊണ്ട് 50 ശതമാനമാക്കും
കള്ളപ്പണം കണ്ടെത്താന്‍ നിയമനിര്‍മാണം
11:53 AM

മെട്രോ റെയില്‍ പദ്ധതിയില്‍ കൊച്ചിയില്ല
15 260 ലോ ഫ്ളോര്‍ ബസ്സുകള്‍ നിരത്തിലിറക്കും
വിദേശനിക്ഷേപ നിയമം ഉദാരമാക്കും
ഹ്രസ്വകാല കാര്‍ഷിക വായ്പാനിരക്ക് 7 ശതമാനമായി തുടരും
2012 കര്‍ഷകര്‍ക്ക് 3 ശതമാനം പലിശ സബ്‍സിഡി
11:50 AM

ഭവനനിര്‍മാണ മേഖലക്കുള്ള അനുകൂല്യങ്ങള്‍ തുടരും
കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ 3 പലിശയിളവ്
പാമോയില്‍ ഉത്പാദനം വര്‍ധിപ്പിയ്ക്കാന്‍ 300 കോടി
24 പുതിയ ഭക്ഷ്യസംഭരണശാലകള്‍ ആരംഭിയ്ക്കും
ചരക്കു സേവനനികുതി പൈലറ്റ് പ്രൊജക്ട് ജൂണില്‍
11:46 AM

15 പുതിയ ഭക്ഷ്യപാര്‍ക്കുകള്‍
പച്ചക്കറി ഉത്പാദനം വര്‍ധിപ്പിയ്ക്കാന്‍ 300 കോടി
മൈക്രോഫിനാന്‍സ് ഇക്വിറ്റി ഫണ്ടിനായി 100 കോടി
ഭക്ഷ്യശേഖരത്തിനുള്ള ധനസഹായം വര്‍ധിപ്പിയ്ക്കും
ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ബാങ്കിങ് ബില്ലുകള്‍ ഈ വര്‍ഷം
11:41 AM

രാജ്യം സാന്പത്തിക മാന്ദ്യത്തെ അതിജീവിച്ചു
15 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് 1 ശതമാനം പലിശയിളവ്
കാര്‍ഷിക വികസനത്തിനായി 7000 കോടി രൂപ
സെബി അംഗീകാരമുള്ള മ്യൂചല്‍ഫണ്ടുകള്‍ക്ക് വിദേശനിക്ഷേപമാവാം
11:35 AM

ബാങ്ക് ലൈസന്‍സുകള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖകള്‍
പൊതുമേഖല സ്ഥാപനങ്ങളുടെ 51 ഓഹരി സര്‍ക്കാര്‍ ഉറപ്പുവരുത്തും
500 കോടി രൂപയുടെ വനിത സ്വാശ്രയഫണ്ട് രൂപീകരിയ്ക്കും
വിദേശ നിക്ഷേപം വര്‍ദ്ധിപ്പിയ്ക്കാന്‍ നടപടിയെടുക്കും
കൈത്തറി മേഖലയ്ക്ക് 3000 കോടി രൂപ സഹായം
11:30:AM

2011 ജി‍ഡിപി 8,4 ശതമാനമാവും
സേവനമേഖലയും പുരോഗതിയുടെ പാതയില്‍
കാര്‍ഷിക മേഖലയിലെ വളര്‍ച്ച ഉപഭോക്താക്കള്‍ക്ക് ഗുണമായില്ല
വിദേശനാണ്യ ശേഖരം വര്‍ദ്ധിച്ചു
വിതരണ വിപണ മേഖലകളില്‍ പോരായ്മകള്‍
11:26 AM

മണ്ണെണ്ണ സബ്‍സിഡി ബിപിഎല്‍ വിഭാഗത്തിന് മാത്രം
ചരക്കു സേവനനികുതി ബില്‍ ഈ സമ്മേളനത്തില്‍
പ്രത്യക്ഷനികുതിച്ചട്ടം 2011 ഏപ്രില്‍ 1 മുതല്‍
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 40000 കോടി സമാഹരിയ്ക്കും
11:20 AM

ഭക്ഷ്യ പണപ്പെരുപ്പം ആശങ്കാജനകം
ബജറ്റ് സുതാര്യമായ സാന്പത്തിക സംവിധാനത്തിലേക്ക് നയിക്കും
ഈ സാന്പത്തിക വര്‍ഷം 9 ശതമാനം സാന്പത്തിക വളര്‍ച്ച ലക്ഷ്യം
പൊതുകടം വിലയിരുത്താനും നിരീക്ഷിയ്ക്കാനും പ്രത്യേക സംവിധാനം
11:16 AM

സാന്പത്തിക സ്ഥിതി ഭദ്രം
കൂട്ടായപ്രവര്‍ത്തനത്തിലൂടെ അഴിമതി തടയണം
സുതാര്യമായ സാന്പത്തിക സംവിധാനമുണ്ടാവും
ഗ്രാമീണ സന്പദ് വ്യവസ്ഥ മെച്ചപ്പെട്ടു
കാര്‍ഷിക മേഖലയില്‍ 5.4% വളര്‍ച്ച നേടും
11:12 AM

വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞുവെന്ന് പ്രണബ്
കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടായി
പ്രതിസന്ധിയെ അതിജീവിയ്ക്കാന്‍ കഴിഞ്ഞു
വ്യവസായ മേഖല ഉണര്‍വ് വീണ്ടെടുത്തു
11:06 AM

2011ലെ പൊതുബജറ്റ് അവതരണം ആരംഭിച്ചു
11:00 AM

പ്രണബ് മുഖര്‍ജി പാര്‍ലമെന്റിലെത്തി

ദില്ലി: 2011-12 സാന്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിയ്ക്കാനായി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ എത്തി. ബജറ്റവതരണം അല്‍പ സമയത്തിനകം ആരംഭിയ്ക്കും.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിയ്ക്കെ ബാധ്യതകള്‍ അടിച്ചേല്‍പ്പിയ്ക്കാതെയും ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ബജറ്റ് അവതരിപ്പിയ്ക്കാനായിരിക്കും ധനമന്ത്രി ശ്രമിയ്ക്കുക. ബജറ്റിന് മുന്പുള്ള കേന്ദ്ര മന്ത്രിസഭാ യോഗം ഇപ്പോള്‍ ദില്ലിയില്‍ ചേരുകയാണ്.

കമ്മിയും പണപ്പെരുപ്പവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും അടിസ്ഥാന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാകും പ്രണബിന്റേത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാകും പ്രധാനലക്ഷ്യം.

ആദായനികുതിയിളവുകളും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായിരിക്കും ബജറ്റിലെ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍. കേരളത്തിന് ഗുണകരമാകുന്ന പ്രത്യേക കൈത്തറി പാക്കേജും, തിരുവനന്തപുരം ഐഐടി പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഉടന്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതിനാല്‍ റെയില്‍വേ ബജറ്റിലെന്നപോലെ പൊതുബജറ്റിലും കേരളത്തിന് ഗുണകരമായ കാര്യങ്ങള്‍ ഒട്ടേറെയുണ്ടാകാനിടയുണ്ട്.
10:28 AM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+