ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍
ഗുര്‍ദാസ്പൂര്‍(പഞ്ചാബ്): ഭര്‍ത്താവിനെ കൊലപ്പെടുത്താനായി 2.5ലക്ഷം രൂപകൊടുത്ത് വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയ യുവതി അറസ്റ്റിലായി.
അമേരിക്കയില്‍ ജോലിനോക്കുന്ന ഭര്‍ത്താവ് പരംജിത് സിങിനെ അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഇല്ലാതാക്കാനാണ് ഭാര്യയായ ഗുര്‍പ്രീത് പദ്ധതിയിട്ടത്. പരംജിതിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു ഇവരുടെ പദ്ധതി.
പരംജിതും ഗുര്‍പ്രീത് കൗറും തമ്മിലുള്ള അസ്വാരസ്യമാണ് സംഭവത്തിലേയ്ക്ക് നയിച്ചത്. അമേരിക്കയില്‍ നിന്ന് ചാറ്റിംഗ് വഴിയായിരുന്നു ഗുര്‍പ്രീത് കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തത്. നാട്ടിലുള്ള ഗുരുദ്വാര സന്ദര്‍ശിക്കാനായി പോകുമ്പോള്‍ പരംജിതിനെ കൊല്ലിക്കാനായിരുന്നുപദ്ധതിയിട്ടിരുന്നത്.
നേരത്തേ പദ്ധതിയിട്ടതുപ്രകാരം പരംജിതും ഗുര്‍പ്രീതും ആറ് വയസുള്ള മകനൊപ്പം ഈയിടെ നാട്ടിലെത്തുകയും ചെയ്തിരുന്നു. ബഹാദൂര്‍ ഗ്രാമത്തിലാണ് ഗുര്‍പ്രീതിന്റെ മാതാപിതാക്കള്‍ കഴിയുന്നത്. അവിടേക്ക് പോകുന്നതിനിടെ ജലന്ദറിലുള്ള വാടക കൊലയാളി പവന്‍കുമാറുമായി ഗുര്‍പ്രീത് വീണ്ടും ബന്ധപ്പെട്ടു.
ഗുര്‍പ്രീതിന്റെ നീക്കത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഗുരുദാസ്പൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഗൂഢാലോച കുറ്റം ചുമത്തി ഇവരെയും നാല് വാടക കൊലയാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications