തിരുവനന്തപുരം: നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രി ഡിജിപിയ്ക്ക് കൈമാറി. ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലാവും അന്വേഷണ സംഘം. സ്‌ഫോടനം, ബോംബ് നിര്‍മ്മാണം, ഗൂഢാലോചന തുടങ്ങിയവ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും-കോടിയേരി പറഞ്ഞു.
ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് നരിക്കാട്ടേരി അണിയേരിക്കുന്നില്‍ സ്റ്റീല്‍ ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത്. മരിച്ചവരെല്ലാം യവാക്കളാണ്.
State Home Minister Kodiyeri Balakrishnan has said that a special Police team would probe Nadapuram incident which occurred on Saturday night at Narikkattery,