കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലുവാതുക്കല്‍ : വിഎസിന് എതിരായ ഹര്‍ജി തള്ളി

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ജസ്റ്റിസ് മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് തള്ളി.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഷാഹുല്‍ ഹമീദ് സമര്‍പ്പിച്ച ഹരജിയാണ് തളളിയത്.

ഹര്‍ജി നിലനില്‍ക്കില്ലെന്ന് കാണിച്ച് കോടതി തളളുകയായിരുന്നു. കമ്മീഷനെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കാന്‍ കമ്മീഷന് മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X