കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് വിപണിയില്‍ ആവേശം ഉണര്‍ത്തി

Google Oneindia Malayalam News

മുംബൈ: മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയില്‍ ഉത്സവ പ്രതീതിയായിരുന്നു. കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജി അവരിപ്പിച്ച ബജറ്റിനോട് അനുകൂലമായി പ്രതികരിച്ച് കൊണ്ട് വന്‍ വാങ്ങലാണ് വിപണിയില്‍ ഉണ്ടായത്. സെന്‍സെക്സ് 623 പോയന്റാണ് കയറിയത്.

ബിഎസ്‍ഇ 18,446.50 (623.10)
എന്‍എസ്ഇ 5,522.30 (189.05)

മഹീന്ദ്ര, ജയപ്രകാശ് അസോസിയേറ്റ്സ്, എല്‍ അന്റ് ടി, ഹിന്റാല്‍കൊ തുടങ്ങിയ ഓഹരികള്‍ എല്ലാം കയറ്റത്തിലായിരുന്നു. കഴിഞ്ഞ മാസം ഓട്ടോമൊബൈല്‍ കമ്പനികള്‍ ഒക്കെ തന്നെ വന്‍ തോതില്‍ വാഹനങ്ങള്‍ വിറ്റിരുന്നു. ഇത് ഓഹരി വിപണിയ്ക്ക് പുതു ജീവന്‍ പകര്‍ന്നു.

ഇതൊക്കെ ഉണ്ടെങ്കിലും വന്‍തോതില്‍ ധനമിടപാട് സ്ഥാപനങ്ങള്‍ വിപണിയില്‍ പണം ഇറക്കിയതാണ് വിപണിയ്ക്ക് സഹായകമായത്. എന്നാല്‍ വരും ദിവസങ്ങളിലും ഈ സ്ഥാപനങ്ങളുടെ നിലപാട് ഇതു തന്നെയായിരിയ്ക്കുമോയെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ബെയര്‍ ഓപ്പറേറ്റര്‍മാര്‍ വിപണി 21000 ലേയ്ക്ക് അല്ല കുതിയ്ക്കുന്നതെന്ന അഭിപ്രായക്കാരാണ്. വിപണി 14000 ല്‍ എത്തിയാലും അതിശയിയ്ക്കണ്ടെന്നാണ് ഇവരുടെ നിലപാട്.

വിദേശ ഫണ്ടുകള്‍ ഇനിയും കാര്യമായി വിപണിയില്‍ എത്തിയിട്ടില്ലെന്നത് ആശങ്ക അകറ്റുന്നില്ല.

English summary
Indian markets ended with huge gains on March 1st Tuesday as institutional investors flocked back to equities following better-than-expected Union Budget. Positive cues from global peers also provided support. Bombay Stock Exchange’s Sensex closed at 18472.97, up 649.57 points or 3.64 per cent. The 30-share index touched a low of 17964.39 and high of 18476.08 intraday. National Stock Exchange’s Nifty ended at 5528.45, up 195.20 points or 3.66 per cent. The broader index touched a low of 5373.55 and high of 5529.75 in trade so far.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X