പീഡനം: തമിഴ്‌നാട് ബോക്‌സിങ് സെക്രട്ടറി അറസ്റ്റില്‍
ചെന്നൈ: വനിതാ ബോക്‌സിങ് താരങ്ങളെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ തമിഴ്‌നാട് സംസ്ഥാന ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറി കരുണാകരനെ പൊലീസ് അറസ്റ്റ് ചെയ്തു.
തുളസി എന്ന ബോക്‌സിങ് താരം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ മോശമായി പെരുമാറിയെന്നായിരുന്നു തുളസിയുടെ പരാതി. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്തതായി ചെന്നൈ വേപ്പേരി പൊലീസ് അറിയിച്ചു.
കേരളത്തില്‍ നടന്ന നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തുളസി മൂന്നാം സ്ഥാനം നേടിയിരുന്നു. എ്ന്നാല്‍ കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസിലേക്ക് തുളസിയെ തിരഞ്ഞെടുത്തിരുന്നില്ല. ഇതിലുള്ള പക മൂലമാണ് തുളസിയുടെ കള്ളക്കേസെന്ന് കരുണാകന്‍ ആരോപിച്ചു.












Click it and Unblock the Notifications