തിരഞ്ഞെടുപ്പ് ഏപ്രില്‍ 13ന്;വോട്ടെണ്ണല്‍ മെയ് 13ന്

കേരളത്തിനൊപ്പം ആസ്സം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 4, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ആസ്സമില്‍ തിരഞ്ഞെടുപ്പ് നടത്തുക. ഏപ്രില്‍ 13ന് കേരളത്തിനൊപ്പം അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും.
രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗാളില്‍ ആറ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 18, 23, 27, മെയ് 3, 7, 10 എന്നിങ്ങനെ ദീര്‍ഘമായ തിരഞ്ഞെടുപ്പ് ഷെഡ്യൂളാണ് ബംഗാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. മെയ് 13ന് അഞ്ച് സംസ്ഥാനങ്ങളിലും ഒരുമിച്ച് വോട്ടെണ്ണല്‍ നടക്കും.
ദില്ലിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷിയാണ് ഇന്ത്യ കാത്തിരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
2.19 കോടി വോട്ടര്‍മാരുള്ള കേരളത്തില്‍ മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായിട്ടുള്ളതെന്ന് ഖുറൈഷി അറിയിച്ചു. കേരളത്തില്‍ 20758 പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും പെരുമാറ്റച്ചട്ടം അനുസരിയ്ക്കണം. ആരാധാനാലയങ്ങളും പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.
എല്ലാ പോളിംഗ് സ്‌റ്റേഷനിലും വീല്‍ ചെയര്‍ കയറ്റാനുള്ള സൗകര്യം ഉണ്ടാവും. അംഗ വൈകല്യം ഉള്ളവരെ ഉദ്ദേശിച്ചാണ് ഇത്. എല്ലാ വോട്ടിംഗ് മെഷീനിലും ബ്രെയില്‍ സംവിധാനവും ഉണ്ടാവും. ഇത് ആദ്യമായാണ് ഈ രണ്ട് സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത്.
കേരളത്തില്‍ ഒറ്റ ദിവസം തന്നെ വോട്ടിംഗ് നടത്തണമെന്ന ഭരണമുന്നണിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് വേണമെന്നായിരുന്നു യുഡിഎഫ് ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications